വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് പുഴയില്‍ വീണു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു 

ബിഹാറില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി നവീന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബാഗി ഗ്രാമത്തില്‍ നിന്ന് സ്വദേശമായ ഝാര്‍ഖണ്ഡിലെ പാലമുവിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com