"ഞങ്ങൾക്ക് എന്നും ജനങ്ങളുടെ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന": നരേന്ദ്ര മോദി 

ഇന്ധനവില കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ എന്നും ജനങ്ങളുടെ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധനവില കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുവരുത്തിയ പ്രഖ്യാനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ജനങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും' മോദി ട്വീറ്റ് ചെയ്തു.

കേന്ദ്ര എക്‌സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. ഫലത്തിൽ പെട്രോൾ ലിറ്ററിന് ഒൻപതര രൂപയും ഡീസലിന് ഏഴ് രുപയും‌ കുറയും. ഇതിനുപുറമേ ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com