അസമിലും 'ബുള്‍ഡോസര്‍ ഒഴിപ്പിക്കല്‍'; ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവം; വീടുകള്‍ പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കി ഭരണകൂടം
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


ദിസ്പുര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കി ഭരണകൂടം. കസ്റ്റഡി മരണം ആരോപിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നാലെയാണ് അഞ്ച് വീടുകള്‍ നഗോണ്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പൊലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.

അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. കൂടുതല്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇവയൊന്നും കൈയേറി നിര്‍മിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൊലീസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ചത്. 
ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. 
സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് കലല്ലെറിഞ്ഞു. ശേഷം, പൊലീസുകാരൈ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു.

സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പൊലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് സഫിഖുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ സഫീഖുള്ളിനെ പൊലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പൊലീസുകാര്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com