വിനയ് കുമാര്‍ സക്‌സേന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍

അനില്‍ ബൈജാലിന്റെ രാജിയെത്തുടര്‍ന്നാണ് സക്‌സേനയെ ലഫ്.ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്
വിനയ് കുമാര്‍ സക്‌സേന/ട്വിറ്റര്‍
വിനയ് കുമാര്‍ സക്‌സേന/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍. സക്‌സേനയെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കി. അനില്‍ ബൈജാലിന്റെ രാജിയെത്തുടര്‍ന്നാണ് സക്‌സേനയെ ലഫ്.ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. 

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ബൈജാല്‍ സ്ഥാനമൊഴിഞ്ഞത്. അനില്‍ ബൈജാലിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതായും പുതിയ ലഫ്. ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേനയെ നിയമിച്ചതായും രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

അഞ്ച് വര്‍ഷവും നാല് മാസവും ഗവര്‍ണര്‍ പദവിയിലിരുന്നതിന് ശേഷമാണ് ബൈജാലിന്റെ രാജി. ഡല്‍ഹിയുടെ ഭരണാധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി കഴിഞ്ഞ വര്‍ഷമാണ് പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലികള്‍ രൂക്ഷമായിരുന്നു 
 
ഗവര്‍ണര്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com