നാഗ്പൂർ: വെള്ളം എടുത്ത് വെക്കാതിരുന്നതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പുരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വീട്ടാവശ്യത്തിന് വെള്ളം നിറയ്ക്കാത്തതിനെ തുടർന്ന് മകൻ ഗുൽഷനെ സന്ത്ലാൽ മദവി അടിച്ചു കൊല്ലുകയായിരുന്നു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ സ്ത്രീ വീട്ടിലെത്തി നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ മദവി കുറ്റം സമ്മതിച്ചു. മദ്യപാനിയായ പ്രതി നിസാര കാര്യങ്ങളുടെ പേരിൽ മകനെ മർദിക്കുക പതിവായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക