മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തു; യുപിയിൽ 15കാരന് ​ശിക്ഷ ​ഗോശാല വൃത്തിയാക്കൽ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്.
യോഗി ആദിത്യനാഥ് /ഫയല്‍
യോഗി ആദിത്യനാഥ് /ഫയല്‍

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ മോർഫ് ചെയ്ത ചിത്രം സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ച  15 വയസ്സുകാരന് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും  ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. 10,000 രൂപ പിഴയടക്കാനും ബോർഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രസിഡന്റ് അഞ്ജൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് കേസ് പരി​ഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു.

കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 505  ഐടി ആക്ട് സെക്ഷൻ 67 പ്രകാരം  എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com