യാസീന്‍ മാലിക്കിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/പിടിഐ
യാസീന്‍ മാലിക്കിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/പിടിഐ

ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം; യാസീന്‍ മാലിക്കിന് ജീവപര്യന്തം

യാസീന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു
Published on

ന്യൂഡല്‍ഹി: ഭീകരവാദത്തിന് ഫണ്ട് നല്‍കിയെ കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിന് ജീവപര്യന്തം തടവു ശിക്ഷ. ഡല്‍ഹിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പ്രവീണ്‍ സിങ് ആണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 

ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗൂഢാലോചന, ഭീകരവാദ സംഘടനകളില്‍ അംഗത്വം, ക്രിമിനല്‍ ഗൂഡാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ യാസീന്‍ മാലിക് ചെയ്തതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന നിലപാടാണ് യാസീന്‍ മാലിക് കോടതിയില്‍ സ്വീകരിച്ചത്. 

യാസീന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. കശ്മീരികളുടെ പലാനയത്തിനു കാരണം മാലിക്കിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് എന്‍ഐഎ പറഞ്ഞു. 

താന്‍ ദയ യാചിക്കുന്നില്ലെന്നും ശിക്ഷ കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കാമെന്നും യാസീന്‍ മാലിക് പറഞ്ഞു. ഭീകര പ്രവര്‍ത്തന കുറ്റത്തിനുള്ള കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം വിധിക്കണമെന്ന്, അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com