സ്റ്റേഡിയത്തില്‍ വളര്‍ത്തുനായയ്‌ക്കൊപ്പം നടത്തം;  ഐഎഎസ് ഉദ്യോഗസ്ഥന് ലഡാക്കിലേക്ക് സ്ഥലംമാറ്റം, ഭാര്യ അരുണാചലിലേക്ക് 

ഡല്‍ഹിയില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്ക് സ്ഥലംമാറ്റി കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്
സഞ്ജീവ് ഖിര്‍വാര്‍, ട്വിറ്റര്‍
സഞ്ജീവ് ഖിര്‍വാര്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ത്യാഗ് രാജ് സ്റ്റേഡിയത്തില്‍ വളര്‍ത്തുനായയ്‌ക്കൊപ്പം സവാരി നടത്തുന്നതിന് കായികതാരങ്ങളുടെ പരിശീലന സമയം വെട്ടിക്കുറച്ചതില്‍ ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഡല്‍ഹിയില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്ക് സ്ഥലംമാറ്റി കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്. ഐഎഎസ് ഉദ്യോഗസ്ഥ തന്നെയായ ഭാര്യയെ അരുണാചല്‍ പ്രദേശിലേക്കും മാറ്റിയിട്ടുണ്ട്.

ഡല്‍ഹി റവന്യൂ സെക്രട്ടറിക്ക് വളര്‍ത്തുനായയ്ക്കൊപ്പം സവാരി നടത്തുന്നതിന് സ്റ്റേഡിയത്തില്‍ പരിശീലന സമയം വെട്ടിക്കുറച്ചതായി അത്ലറ്റുകള്‍ പരാതിപ്പെട്ടിരുന്നു.  ഇത് വിവാദമായതോടെ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് രാത്രി പത്തുമണി വരെ ഡല്‍ഹി ത്യാഗ്രാജ് സ്റ്റേഡിയം തുറന്നുകൊടുക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പുറമേ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ചീഫ് സെക്രട്ടറിയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

ഡല്‍ഹി ത്യാഗ് രാജ് സ്റ്റേഡിയത്തിലെ സൗകര്യം സഞ്ജീവും ഭാര്യയും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അത്‌ലറ്റുകളുടെ പരിശീലന സമയം വെട്ടിക്കുറച്ച് സഞ്ജീവ് ഖിര്‍വാര്‍ സ്റ്റേഡിയത്തില്‍ വളര്‍ത്തുനായയ്ക്കൊപ്പം നടക്കാന്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com