ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; 72 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ; സ്‌കൂളുകള്‍ അടച്ചു; വീഡിയോ

കഴിഞ്ഞ 24 മണിക്കൂറിനിടെ  ചെന്നൈ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്
ചെന്നൈ നഗരത്തില്‍ പെയ്ത ശക്തമായ മഴ
ചെന്നൈ നഗരത്തില്‍ പെയ്ത ശക്തമായ മഴ

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയില്‍ എത്തിയതോടെ  തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ചെന്നൈ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  ചെന്നൈ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 8.4സെന്റിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. എഴുപത്തിരണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.

മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേരും, വീടിന്റെ ബാല്‍ക്കണി ഒരു ഭാഗം തകര്‍ന്ന് വീണ് ഒരു സ്ത്രീയുമാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com