'ദുരന്തം ദൈവവിധി'; നിര്‍മ്മാണ കമ്പനി കോടതിയില്‍, പാലത്തിന്റെ കേബിളുകള്‍ തുരുമ്പിച്ചത്, ഗ്രീസും ഓയിലുമില്ല

അറസ്റ്റിലായ രണ്ട് മാനേജര്‍മാരില്‍ ഒരാള്‍ ദീപക് പരീഖാണ് മോര്‍ബി ജില്ലാ കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


അഹമ്മദബാദ്: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടം ദൈവവിധിയെന്ന് നടത്തിപ്പ് ചുമതലയുള്ള ഒറിവ ഗ്രൂപ്പ് മാനേജര്‍ കോടതിയില്‍. അറസ്റ്റിലായ രണ്ട് മാനേജര്‍മാരില്‍ ഒരാള്‍ ദീപക് പരീഖാണ് മോര്‍ബി ജില്ലാ കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയത്. കേസില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ദീപക് പരാമര്‍ശം നടത്തിയത്. 

തൂക്കുപാലത്തിന്റെ കേബിളുകള്‍ തുരുമ്പിച്ചതായിരുന്നെന്നും ഗ്രീസും ഓയിലും ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതല ഓറിവ ഗ്രൂപ്പിനായിരുന്നു. 

പാലത്തിന്റെ പ്രതലം മാത്രമാണ് മാറ്റിയിട്ടുണ്ടായിരുന്നത്. തുരുമ്പിച്ച കേബിളുകള്‍ മാറ്റിയില്ല. പാലം പുതുക്കി പണിയാനായി ടെന്റര്‍ നടപടികള്‍ നടന്നിട്ടില്ലെന്നും കോണ്‍ട്രാക്ട് ഓറിവ ഗ്രൂപ്പിന് നേരിട്ട് നല്‍കുകയായിരുന്നെന്നും പൊലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇതുവരെ 9പേരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. നൂറോളംപേര്‍ക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com