'ഹൈവേയില്‍ സായുധ സംഘത്തിന്റെ കവര്‍ച്ച', ഓടിയെത്തിയപ്പോള്‍ വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ, നാടകമെന്ന് ആക്ഷേപം - വീഡിയോ

ഉത്തര്‍പ്രദേശിലെ ഔരയ്യയിലാണ് സംഭവം
വേഷം മാറി നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ ദൃശ്യം
വേഷം മാറി നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ ദൃശ്യം

ലക്‌നൗ:  ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ വ്യാജ പരാതി നല്‍കിയും വേഷം മാറിയും മറ്റും പരീക്ഷിക്കുന്നത് പതിവാണ്. ഇപ്പോള്‍ പരിശോധനയുടേത് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് വിവാദമാകുന്നത്. ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ക്യാമറമാനെ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ നാടകം കളിച്ചതാണ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഔരയ്യയിലാണ് സംഭവം. ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഔരയ്യ പൊലീസാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വേഷം മാറി കീഴ്ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ചാരു നിഗം എന്നാണ് പൊലീസിന്റെ വിശദീകരണം.

ഹൈവേയില്‍ സായുധരായ രണ്ടുപേര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തി എന്ന വ്യാജ പരാതി നല്‍കിയാണ് ചാരു നിഗം ജീവനക്കാരുടെ കാര്യക്ഷമത പരിശോധിച്ചതെന്ന് ഔരയ്യ പൊലീസ് പറയുന്നു. പരാതിയിന്മേല്‍ പൊലീസിന്റെ പ്രതികരണം അറിയാന്‍ വേണ്ടിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥ വേഷം കെട്ടിയത്. സരിത ചൗഹാന്‍ എന്ന് പേരുമാറ്റി പറഞ്ഞ് കണ്‍ട്രോള്‍ റൂം നമ്പറായി 112ലേക്ക് വിളിക്കുകയായിരുന്നു. യൂണിഫോമിന് പകരം കുര്‍ത്തയാണ് ധരിച്ചിരുന്നത്.  ഷാള്‍ കൊണ്ട് മുഖം മറച്ചിരുന്നു. കൂടാതെ സണ്‍ഗ്ലാസും ധരിച്ചിരുന്നു. ഹൈവേയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ ജീവനക്കാരുടെ കാര്യക്ഷമത ടെസ്റ്റ് ചെയ്തതെന്നും ഔരയ്യ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു. 

എന്നാല്‍ ക്യാമറമാനെ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ നാടകം കളിക്കുകയായിരുന്നു എന്ന തരത്തില്‍ ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാനാണെങ്കില്‍ എന്തിനാണ് അവര്‍ ക്യാമറമാനെ കൂടെ കൂട്ടി ചിത്രീകരിച്ചതെന്നാണ് പ്രധാനമായി ചോദിക്കുന്നത്. അഭിനയത്തിന് അവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com