10 ടൺ സ്വർണം, 7,123 ഏക്കർ ഭൂമി; 2.26 ലക്ഷം കോടി രൂപയുടെ ആസ്തി; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 05:33 PM  |  

Last Updated: 06th November 2022 05:33 PM  |   A+A-   |  

Tirupati

ഫയല്‍ ചിത്രം

 

അമരാവതി: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ട് ക്ഷേത്രം ട്രസ്റ്റ്. ബാങ്കിലെ സ്ഥിര നിക്ഷേപവും സ്വര്‍ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് പുറത്തുവിട്ടത്.

5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ നിക്ഷേപവും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായാണ് നിക്ഷേപം. ഇന്ത്യയില്‍ 960 സ്ഥലങ്ങളിലായി 7,123 ഏക്കറോളം ഭൂമിയും ക്ഷേത്ത്രതിന്റെ കൈവശമുണ്ട്.  

ട്രസ്റ്റ് പുറത്തുവിട്ട കണക്കു പ്രകാരം ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ട്. 2019 ല്‍ 13,025 കോടി രൂപയായിരുന്ന ബാങ്ക് നിക്ഷേപമാണ് 15,938 കോടിയായി വര്‍ദ്ധിച്ചത്.

ക്ഷേത്രത്തിന്റെ പക്കലുള്ള അധിക ഫണ്ട് ആന്ധ്രാ സര്‍ക്കാരിന് നല്‍കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാടിന്റെ വിശാലതയിലേക്ക് എൽട്ടണും ഫ്രെ‍ഡ്ഡിയും; കുനോയിൽ രണ്ട് ചീറ്റകളെ തുറന്നുവിട്ടു; വിശേഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ