മൊബൈല്‍ കടം വാങ്ങി, യൂട്യൂബ് വിഡിയോ കണ്ടു പഠിച്ചു;. ബീഡിത്തൊഴിലാളിയുടെ മകള്‍ക്ക് ഉന്നത വിജയം, മാതൃക

യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ നീറ്റ് പരീക്ഷയില്‍ വിജയിച്ച് എംബിബിഎസ് സീറ്റ് സ്വന്തമാക്കി ബീഡി തൊഴിലാളിയുടെ മകള്‍
ഹരിക തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയ്‌ക്കൊപ്പം
ഹരിക തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയ്‌ക്കൊപ്പം

നിസാമബാദ്: യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ നീറ്റ് പരീക്ഷയില്‍ വിജയിച്ച് എംബിബിഎസ് സീറ്റ് സ്വന്തമാക്കി ബീഡി തൊഴിലാളിയുടെ മകള്‍. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ ഹരികയാണ് ജിവിത പ്രാരംബ്ധത്തിനിനിടയിലും ഈ നേട്ടം സ്വന്തമാക്കിയത്. ഹരികയുടെ ആറാം വയസില്‍ പിതാവ് മരണപ്പെട്ടിരുന്നു

അമ്മ ജോലിക്ക് പോയാണ് ഹരികയുടെ പഠനവും വീട്ടുചെലവും നടത്തിയിരുന്നത്. നീറ്റ് പരീക്ഷയില്‍ വിജയം നേടിയ ഹരികയ്ക്ക് സിദ്ധിപ്പേട്ട് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ലഭിച്ചു. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 40,958ാം റാങ്കും സംസ്ഥാനതലത്തില്‍ 703ാം റാങ്കുമാണ്. 

ഒരു ഡോക്ടറാകുകകയെന്നത് തന്റെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നെന്ന് ഹരിക പറയുന്നു. 2020ല്‍ താന്‍ നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ആവശ്യമായ മാര്‍ക്ക് ലഭിച്ചിരുന്നില്ല. അടുത്ത വര്‍ഷം പരീക്ഷയെഴുതിയപ്പോഴും അതുതന്നെയായിരുന്നു സ്ഥിതിയെന്ന് ഹരിക പറയുന്നു. പിന്നീട് തന്റെ കസിന്റെ കൈയില്‍ നിന്ന് പഠനാവശ്യത്തിനായി മൊബൈല്‍ ഫോണ്‍വാങ്ങി യൂട്യൂബ് വീഡിയോ കണ്ട് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങി. ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളാണ് കൂടുതലായും കണ്ടതെന്ന് ഹരിക പറയുന്നു.

തനിക്ക് ആറ് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു.ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തന്റെയും സഹോദരന്റെയും പഠനം നടത്തിയത്. പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഞങ്ങളോട് ഏറെ ദയയുള്ളവനായിരുന്നു. വളരെ കുറഞ്ഞ ഫീസില്‍ തങ്ങളെ പഠിക്കാന്‍ അനുവദിച്ചു. ഡോക്ടറാകാനുള്ള എന്റെ സ്വപ്‌നത്തിന് നിരവധി പേര്‍ സഹായിച്ചതായും ഹരിക പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com