ആദ്യതീരുമാനം നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റല്‍; ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രകടനപത്രിക

സംസ്ഥാനത്ത് പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.
നരേന്ദ്രമോദി സ്‌റ്റേഡിയം/ എഎഫ്പി
നരേന്ദ്രമോദി സ്‌റ്റേഡിയം/ എഎഫ്പി


അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമെന്നാക്കുമെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 

സംസ്ഥാനത്ത് പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ ഓരോ സ്ത്രീക്കും പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പറയുന്നു.

സംസ്ഥാനത്ത് മൂവായിരം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്നും ബിരുദാനന്തബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യപഠനവും നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. മൂന്ന് ലക്ഷം വരയെുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. 300 യൂണിറ്റ് വരെ സൗജന്യവൈദ്യുതി, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം മൂവായിരം രൂപ. അഞ്ഞൂറ് രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു. 

രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാംഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com