ആധാര്‍ രേഖ പുതുക്കല്‍ നിര്‍ബന്ധമല്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ആശയക്കുഴപ്പങ്ങൾ ഉയർന്നതോടെയാണ് ഐടി മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം


ന്യൂഡല്‍ഹി: ആധാർ പുതുക്കുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പത്തു വര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം. ആധാര്‍ച്ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു. 

ആശയക്കുഴപ്പങ്ങൾ ഉയർന്നതോടെയാണ് ഐടി മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്. രേഖകള്‍ പുതുക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഭേദഗതി. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ മാറി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. 

പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com