കോളജ് അധ്യാപികമാര്‍ ഓവര്‍കോട്ട് ധരിക്കണം; തമിഴ്‌നാട്  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം, വിവാദം

വനിതാ അധ്യാപകരോട് അവരുടെ ശരീരം  മറയ്ക്കാനായി ഓവര്‍കോട്ട് ധരിക്കണമെന്ന് നിര്‍ദേശിക്കുന്നത് അപമാനകരമാണെന്ന് വിമർശനം
ഫയല്‍ ചിത്രം/ പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ചെന്നൈ: കോളജ് അധ്യാപികമാര്‍ വസ്ത്രത്തിന് പുറമേ ഓവര്‍കോട്ട് ധരിക്കണമെന്ന് നിര്‍ദേശം. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കൊളീജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറേറ്റിന് ഈ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ കോളജ് അധ്യാപികമാരും തങ്ങളുടെ ശരീരം മറയ്ക്കുന്ന തരത്തില്‍ ഓവര്‍കോട്ട് ധരിക്കുന്നു എന്നുറപ്പു വരുത്താനാണ് നിര്‍ദേശം. 

കുട്ടികളില്‍ നിന്നും പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു ഡ്രസ് കോഡ് നിര്‍ദേശമെന്നും ഉത്തരവില്‍ പറയുന്നു. കോളജ് അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ലഭിച്ച പരാതികള്‍ സംബന്ധിച്ച്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും രജിസ്ട്രാര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി ധനശേഖര്‍ ഒക്ടോബര്‍ 18 അയച്ച കത്തില്‍ സൂചിപ്പിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശം നല്ല തീരുമാനമാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് എ പൊന്നുസാമി പറഞ്ഞു. പല സ്വാശ്രയ കോളേജുകളും അവരുടെ വനിതാ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കിയിട്ടുണ്ട്. ഓവര്‍കോട്ട് ധരിക്കുമ്പോള്‍ വനിതാ അധ്യാപകര്‍ക്ക് ക്ലാസ് മുറികളില്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. 

അതേസമയം പുരുഷ അധ്യാപകര്‍ക്ക് ഓവര്‍കോട്ട് ആവശ്യമില്ലെന്നും പൊന്നുസ്വാമി പറഞ്ഞു. ടൈയും ഷൂസും ധരിച്ച് ഫോര്‍മല്‍ വേഷത്തില്‍ വരുന്നതിനാല്‍ പുരുഷ അധ്യാപകര്‍ക്ക് ഓവര്‍കോട്ട് വേണ്ടെന്നാണ് പൊന്നുസ്വാമി അഭിപ്രായപ്പെടുന്നത്. വനിതാ അധ്യാപകരോട് അവരുടെ ശരീര വടിവുകള്‍ മറയ്ക്കാനായി ഓവര്‍കോട്ട് ധരിക്കണമെന്ന് നിര്‍ദേശിക്കുന്നത് അപമാനകരമാണെന്നും, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഡ്രസ് കോഡ് എന്ന ആശയം അവരെ ശിശുക്കളാക്കുന്നുവെന്നും അക്കാദമിക് വിദഗ്ധ സ്വര്‍ണ രാജഗോപാല്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com