പണിമുടക്ക് പിൻവലിച്ചു, ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും

രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ഭാരവാഹികൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. 

ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാൻ സമ്മതിച്ചതിനാലാണ് പണിമുടക്കിൽനിന്ന് പിൻമാറുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു. തൊഴിലുകൾക്കും തൊഴിൽ സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്. യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർധിച്ചതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. 

വ്യാഴാഴ്ചയാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് പല ബാങ്കുകളും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com