മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 12:10 PM  |  

Last Updated: 21st November 2022 02:07 PM  |   A+A-   |  

Aftab-_Shraddha_Walker

അഫ്താബ് - ശ്രദ്ധ വാല്‍ക്കര്‍

 

അഹമ്മദാബാദ്: ഡല്‍ഹിയില്‍ ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണമാക്കി ബിജെപി. രാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞ. അപ്പോള്‍ നമ്മുടെ സമൂഹത്തെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന്റെ ഭയാനകമായ വിശദാംശങ്ങള്‍ വിവരിച്ച അദ്ദേഹം അതിനെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് ഇസ്ലാം മതമാക്കുന്നത് തടയണമെങ്കില്‍ രാജ്യത്ത് മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അഫ്താബ് മുംബൈയില്‍ നിന്ന നമ്മുടെ സഹോദരിയെ ലവ് ജിഹാദിന്റെ പേരില്‍ 35 കഷണങ്ങളാക്കി. എന്നിട്ട് മൃതദേഹം എവിടെ സൂക്ഷിച്ചു?. ഫ്രിജില്‍. മൃതദേഹം ഫ്രിഡ്ജില്‍ വച്ചിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്ന് ഡേറ്റിങ് ആരംഭിച്ചു. രാഷ്ട്രത്തെ അമ്മയായി കാണുന്ന ശക്തനായ ഒരു നേതാവില്ലെങ്കില്‍ എല്ലാ നഗരങ്ങളിലും ഓരോ അഫ്താബുമാര്‍ ജനിക്കും. അപ്പോള്‍ അവരില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആരും ഉണ്ടാവില്ലെന്ന് ഹിമന്ത പറഞ്ഞു. അതിനാല്‍, 2024ല്‍ മൂന്നാം തവണയും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജയിലില്‍ കഴിയുന്ന മന്ത്രിക്ക് മസാജ്, വിവിഐപി പരിഗണന; വീഡിയോ പങ്കുവച്ച് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ