മംഗലൂരു സ്‌ഫോടനത്തിന് മുന്‍പായി ട്രയല്‍ നടത്തിയെന്ന് കര്‍ണാടക പൊലീസ്; അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച് ആഭ്യന്തരമന്ത്രി

അന്വേഷണസംഘം മുഖ്യപ്രതി മുഹമ്മദ് ഷാരീഖിന്റെ സ്വദേശമായ ശിവമോഗ ഉള്‍പ്പടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
മംഗലൂരുവിലെ സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷ അന്വേഷണസംഘം പരിശോധിക്കുന്നു/ പിടിഐ
മംഗലൂരുവിലെ സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷ അന്വേഷണസംഘം പരിശോധിക്കുന്നു/ പിടിഐ

ബംഗളൂരു: മംഗലൂരു സ്‌ഫോടനത്തിന് മുന്‍പായി ഷാരുഖും സംഘവും ശിവമോഗയില്‍ സ്‌ഫോടനത്തിന്റെ ട്രയല്‍ നടത്തിയതായി കര്‍ണാടക പൊലീസ്. വനനമേഖലയിലാണ് ട്രയല്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. ഡിജിപി, എഡിജിപി തുടങ്ങിയവര്‍ പങ്കെടുക്കും.

അന്വേഷണസംഘം മുഖ്യപ്രതി മുഹമ്മദ് ഷാരീഖിന്റെ സ്വദേശമായ ശിവമോഖ ഉള്‍പ്പടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഷാരീഖിന്റെ ബന്ധുവീട്ടിലും പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലം ആഭ്യന്തരമന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കും

ബോംബ് സ്‌ഫോടനത്തിന് മുന്‍പായി കൃത്യമായ ആസൂത്രണം നടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടാക്കിയായിരുന്നു പരിശീലനം നടത്തിയത്. ശിവമോഗയിലെ വനമേഖലയിലായിരുന്നു പരീക്ഷണം. കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.സിഐഎ,ഹിജാബ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനായി വേണ്ടി ഇവരുടെ നേതത്വത്തില്‍ ചില വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ മുഖ്യ ആസൂത്രകന്‍ യുഎ ഇയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. ഷാരീഖിന് തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ശനിയാഴ്ച വൈകീട്ടായിരുന്നു മംഗലൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഷാരീഖ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടമാണെന്ന് കരുതി നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് പ്രഷര്‍ കുക്കറില്‍ നിറച്ച സ്‌ഫോടകവസ്തുവാണ്
പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വലിയ ആള്‍നാശം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com