ദൈര്‍ഘ്യമേറിയ ദൗത്യം; ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക് - വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 12:16 PM |
Last Updated: 26th November 2022 12:20 PM | A+A A- |

പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യം
ന്യൂഡല്‍ഹി: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 കുതിച്ചുയര്‍ന്നു. ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം 6 (ഇഒഎസ്-6). പിഎസ്എല്‍വിയുടെ 56-ാമത്തെ വിക്ഷേപണ ദൗത്യമാണിത്.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത.
ഇഒഎസ്-6ന് പുറമേ ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സല്‍ വികസിപ്പിച്ചെടുത്ത 'ആനന്ദ്' എന്ന ഉപഗ്രഹം, ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസിന്റെ 'തൈബോള്‍ട്ട്' (2 ഉപഗ്രഹങ്ങള്‍), യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങള്‍ എന്നിവയെയും വഹിച്ചാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.
ISRO launches #PSLVC54 carrying EOS-06 (Earth Observation Satellite - 06) and 8 Nano-satellites
— All India Radio News (@airnewsalerts) November 26, 2022
The mission objective is to ensure the data continuity of Ocean colour and wind vector data to sustain the operational applications. pic.twitter.com/CDWqfTT9WI
ഈ വാര്‍ത്ത കൂടി വായിക്കൂ
ജയിലില്‍ 'വിഐപി പരിഗണന' തന്നെ; സത്യേന്ദ്ര ജെയിനിന്റെ ജയിലിനകത്തെ പുതിയ വീഡിയോ പുറത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ