എലിയെ വെള്ളത്തില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ കേസ്; ഫോറന്‍സിക് പരിശോധന

മനോജ് കുമാറിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി ആഴുക്കുചാലില്‍ മുക്കി കൊന്നതിന് യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബുദുവാനിലാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് മനോജിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൃഗസ്‌നേഹിയായ വികേന്ദ്രശര്‍മായാണ് മനോജിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ അഴുക്കുചാലില്‍ നിന്ന് എലിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വികേന്ദ്രശര്‍മയുടെ പരാതിയില്‍ ചത്ത എലിയെ ഫോറന്‍സിക് പരിശോധനയ്ക്കായി ബുദുവാനിലെ മൃഗാശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെയുള്ളവര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

എലികള്‍ മൃഗങ്ങളുടെ ഗണത്തില്‍ പെടുമോ എന്ന സംശയമുള്ളതിനാല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പൊലീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജില്ല വെറ്ററിനറി ഓഫീസര് ഡോക്ടര്‍ എകെ ജദൗണ്‍ എലികള്‍ മൃഗങ്ങളുടെ കൂട്ടത്തില്‍പ്പെടുമെന്നറിയച്ചതിനെ തുടര്‍ന്നാണ് മനോജിനെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. കേസ് നില്‍ക്കുമോ, ഇല്ലയോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; പീഡിപ്പിച്ചത് ബൈക്ക് ടാക്‌സി ഡ്രൈവറും കൂട്ടുകാരനും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com