രാവണന്‍ 'മരിക്കാന്‍' തയ്യാറായില്ല; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം നേരാവണ്ണം കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍:  ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം നേരാവണ്ണം കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. മുന്‍സിപ്പല്‍ ക്ലര്‍ക്കിന്റെ ശ്രദ്ധക്കുറവാണ് കോലത്തില്‍ തീപടരാതിരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് വേറിട്ട സംഭവം നടന്നത്. അസിസ്റ്ററ്റ് ഗ്രേഡ് മൂന്ന് ആയി ജോലി ചെയ്യുന്ന രാജേന്ദ്ര യാദവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ധംതാരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറാണ് ഉത്തരവിട്ടത്. രാവണന്റെ കോലം തയ്യാറാക്കുന്നതില്‍ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. മുന്‍സിപ്പാലിറ്റിയുടെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേല്‍പ്പിച്ചെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ബുധനാഴ്ച വൈകീട്ട് രാവണന്റെ കോലം കത്തിച്ചപ്പോഴാണ് പത്തുതലകള്‍ക്കും യാതൊന്നും സംഭവിക്കാതിരുന്നത്. ഇതാണ് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com