ഊബര്‍, ഒല, റാപ്പിഡോ ഓട്ടോറിക്ഷകൾ നിയമവിരുദ്ധം, സർവീസ് നിർത്തണമെന്ന് കർണാടക സർക്കാർ; കമ്പനികൾക്ക് നോട്ടീസ്  

അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരന്തരമായി യാത്രക്കാർ പരാതി ഉയർത്തുന്നതിനെത്തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഊബര്‍, ഒല, റാപ്പിഡോ കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വീസ് നിര്‍ത്തലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരന്തരമായി യാത്രക്കാർ പരാതി ഉയർത്തുന്നതിനെത്തുടർന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ള സർവീസുകൾ നിർത്തണമെന്നാണ് നിർദേശം. 

ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ ഓട്ടോറിക്ഷ നിരക്ക്. എന്നാല്‍ ഊബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സര്‍വീസിന് ഈടാക്കുന്നത്.  കിലോമീറ്ററിന് പോലും 100 രൂപയില്‍ അധികം തുക ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്യും. 

ബെംഗളൂരുവിലെ തങ്ങളുടെ സര്‍വീസുകള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടിസിന് മറുപടി നല്‍കുമെന്നും റാപ്പിഡോ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഊബറും ഒലയും നോട്ടീസിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com