പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; "ഇതാണോ കോടതിയുടെ ജോലി?", രൂക്ഷ വിമർശനവുമായി സുപ്രിംകോടതി 

പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ച് ഹർജിക്കാരനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.

ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ‘ഇതാണോ കോടതിയുടെ ജോലി ? പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’- ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com