കശ്മീര്‍ പ്രശ്‌നത്തിനു കാരണം നെഹ്‌റു; മോദി ഒറ്റയടിക്ക് അതു പരിഹരിച്ചു: അമിത് ഷാ

ജവഹര്‍ലാല്‍ നെഹ്‌റു 370ാം വകുപ്പ് കൊണ്ടുവന്നതോടെ കശ്മീര്‍ കുഴപ്പത്തിലായി
അമിത് ഷാ ഗൗരവ് യാത്രയില്‍ സംസാരിക്കുന്നു/വിഡിയോ ദൃശ്യം
അമിത് ഷാ ഗൗരവ് യാത്രയില്‍ സംസാരിക്കുന്നു/വിഡിയോ ദൃശ്യം

സന്‍സര്‍ക്ക (ഗുജറാത്ത്): കശ്മീരിലെ കുഴപ്പങ്ങള്‍ക്കു കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനയില്‍ 370ാം വകുപ്പ് കൊണ്ടുവന്നതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി അതു തിരുത്തിയെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തില്‍ ബിജെപിയുടെ ഗൗരവ് യാത്ര ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

ജവഹര്‍ലാല്‍ നെഹ്‌റു 370ാം വകുപ്പ് കൊണ്ടുവന്നതോടെ കശ്മീര്‍ കുഴപ്പത്തിലായി. അതു രാജ്യത്തോടു ശരിയായ വിധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടില്ല. ആ വകുപ്പ് എടുത്തുകളയാന്‍ എല്ലാവരും ആഗ്രഹിച്ചു. ഒറ്റയടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അതു ചെയ്തു. ഇപ്പോഴാണ് കശ്മീര്‍ പൂര്‍ണമായും ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു.

അയോധ്യയില്‍ എന്നു ക്ഷേത്രം നിര്‍മിക്കുമെന്ന് ചോദിച്ച് ബിജെപിയെ പരിഹസിച്ച കോണ്‍ഗ്രസിനെ ഷാ വിമര്‍ശിച്ചു. ക്ഷേത്ര നിര്‍മാണത്തിനു തീയതികളായി, ഭൂമി പൂജ നടന്നു. ഇപ്പോള്‍ പണിയും നടക്കുന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് അമിത് ഷാ ചോദിച്ചു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ എന്നും കര്‍ഫ്യൂ ആയിരുന്നു. 365ല്‍ 200 ദിവസവും കര്‍ഫ്യൂ ആണ്. മോദി ഭരണം വന്നതോടെ അതെല്ലാം പഴങ്കഥയായി. ജനങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നേട്ടമുണ്ടാവും എന്നായിരുന്നു കോണ്‍ഗ്രസ് കരുതിയതെന്നും ഷാ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com