''നമ്മളിപ്പോള്‍ മരിക്കും''; 230 കിമി വേഗത്തില്‍ കുതിച്ച് ഫെയ്‌സ്ബുക്ക് ലൈവ്; ബിഎംഡബ്ല്യൂ ട്രക്കിലേക്കു പാഞ്ഞുകയറി, നാലു മരണം

വേഗത മുന്നൂറ് കടത്താൻ സുഹൃത്തുക്കളിലൊരാൾ കാറിലിരുന്ന് പറയുന്നതും ലൈവിൽ കേൾക്കാം
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ലഖ്നൗ: "ഞങ്ങൾ നാലും മരിക്കും", ബിഎംഡബ്ല്യൂ കാർ അമിതവേ​ഗതയിൽ ഓടിച്ച് ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നതിനിടെ നാൽവർ സംഘം പറയുന്നതിങ്ങനെ. ആവേശത്തിൽ പറഞ്ഞ തമാശ പക്ഷെ അക്ഷരാർത്ഥത്തിൽ സംഭവിച്ചു. കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേരും തൽക്ഷണം മരിച്ചു. അമിത വേഗത്തിലെത്തിയ കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പുർവാഞ്ചൽ എക്സ്പ്രസ് ഹൈവേയിലാണ് അപകമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു.‌ 230 കിലോമീറ്റർ വേഗത്തിലാണ് അപകടം നടന്ന സമയത്ത് നാൽവർ സംഘം കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. 100 കിലോമീറ്റർ വേഗപരിധിയുള്ള പാതയിലൂടെയാണ് ഇവർ അമിതവേ​ഗതയിൽ കാർ പായിച്ചത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അപകടത്തിന് മുൻപ് കാറിന്റെ വേ​ഗത മണിക്കൂറിൽ 230 കിലോമീറ്റർ കടക്കുന്നത് കാണാം.

ബിഹാറിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോ. ആനന്ദ് പ്രകാശ് (35) ആണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. "ഞങ്ങൾ നാലും മരിക്കും" എന്ന് ഫെയ്‌സ്ബുക്ക് ലൈവിനിടെ പറയുന്നത് കേൾക്കാം. ഇതിനുപിന്നാലെ വേഗത മുന്നൂറ് കടത്താൻ സുഹൃത്തുക്കളിലൊരാൾ കാറിലിരുന്ന് പറയുന്നതും കേൾക്കാം. ദീപക് കുമാർ, അഖിലേഷ് സിങ്, മുകേഷ് എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ആനന്ദ് പ്രകാശിന്റെ ബന്ധുവിന്റെ കാറാണ് ഇവർ ഓടിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com