വീട്ടുകാരെ രക്ഷിക്കാന്‍ മൂര്‍ഖനുമായി ധീരമായി പോരാടി; വളര്‍ത്തുനായയുടെ ജീവത്യാഗം- വീഡിയോ 

തമിഴ്‌നാട്ടില്‍ കുടുംബത്തെ രക്ഷിക്കാന്‍ പാമ്പുമായി ധീരമായി പോരാടിയ വളര്‍ത്തുനായയ്ക്ക് ജീവന്‍ നഷ്ടമായി
മൂര്‍ഖന്‍ പാമ്പുമായി പോരാടുന്ന വളര്‍ത്തുനായയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
മൂര്‍ഖന്‍ പാമ്പുമായി പോരാടുന്ന വളര്‍ത്തുനായയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
Updated on: 
1 min read


ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടുകാരെ രക്ഷിക്കാന്‍ പാമ്പുമായി ധീരമായി പോരാടിയ വളര്‍ത്തുനായയ്ക്ക് ജീവന്‍ നഷ്ടമായി. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പുമായാണ് നായ പോരാടിയത്. വീട്ടിലേക്ക് കയറുന്നത് തടഞ്ഞ് കുടുംബത്തെ രക്ഷിക്കുന്നതിനിടെയാണ്, നായയ്ക്ക് മൂര്‍ഖന്റെ കടിയേറ്റത്.

പുതുക്കോട്ടയിലാണ് സംഭവം. ജയപാലിന്റെ വളര്‍ത്തുനായയാണ് ചത്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ജയപാലിന്റെ വീട്ടിലുള്ള നായയ്ക്കാണ് ജീവന്‍ നഷ്ടമായത്. വീട്ടില്‍ ഇഴഞ്ഞുകയറുന്നതില്‍ നിന്ന് മൂര്‍ഖനെ തടഞ്ഞ നായയ്ക്ക് കടിയേറ്റതായി ആരും കരുതിയിരുന്നില്ല. 

എന്നാല്‍ രാത്രിയില്‍ വാതില്‍ തുറന്ന് ജയപാല്‍ വെളിയിലേക്ക് വന്നപ്പോഴാണ് നായ ചത്തുകിടക്കുന്നത് കണ്ടത്. വീടിന്റെ മുന്‍വശത്താണ് നായയെ കണ്ടെത്തിയത്. നായയോടുള്ള സ്‌നേഹം നിമിത്തം വീട്ടിലെ ആചാരപ്രകാരമാണ് ജയപാല്‍ നായയുടെ സംസ്‌കാരം നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER