ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ കാണാനെത്തി തരൂര്‍; 'കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം'; ആശംസകളുമായി സോണിയയും പ്രിയങ്കയും 

കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും.
ഖാര്‍ഗയെ അഭിനന്ദിക്കുന്ന തരൂര്‍
ഖാര്‍ഗയെ അഭിനന്ദിക്കുന്ന തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഖാര്‍ഗെയുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ തരൂര്‍ നേടി. എണ്ണായിരത്തോളം വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം. ആയിരത്തിലധികം പേരുടെ പിന്തുണ തനിക്കു ലഭിച്ചത് വലിയ നേട്ടമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു.രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിത് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിക്കുന്ന ദിവസമാണ് ഇന്ന്. ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നെടുംതൂണായി തുടരും. പാര്‍ട്ടി ഖാര്‍ഗെയുടെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും തരൂര്‍ പറഞ്ഞു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പടെ നിരവധി നേതാക്കളും ഖാര്‍ഗെയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ചരിത്ര പരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രത്യയശാസ്ത്ര പതിബദ്ധതയും പാര്‍ട്ടിയെ മുന്നോട്ടുനയിക്കുമെന്ന് രാഹുല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com