വ്യക്തിസ്വാതന്ത്ര്യം വിലപ്പെട്ടത്; താല്‍ക്കാലികമായിപ്പോലും അന്യായമായി തടസ്സപ്പെടുത്തരുത്: സുപ്രീം കോടതി

കൃത്യമായ രേഖകളുടെ പിന്‍ബലമില്ലാതെ പുറപ്പെടുവിക്കുന്ന തടങ്കല്‍ ഉത്തവരുകള്‍ നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: വ്യക്തിസ്വാതന്ത്ര്യം ഏറ്റവും വിലപ്പെട്ടതെന്നും കൃത്യമായ നിയമങ്ങള്‍ പാലിച്ചല്ലാതെ താല്‍ക്കാലികമായി പോലും അതിനു വിഘാതം വരുത്തരുതെന്നും സുപ്രീം കോടതി. വ്യക്തമായ രേഖകളുടെ പിന്‍ബലമില്ലാതെ പുറത്തിറക്കിയ തടങ്കല്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സിടി രവികുമാര്‍ എന്നിവരുടെ ഉത്തരവ്.

കൃത്യമായ രേഖകളുടെ പിന്‍ബലമില്ലാതെ പുറപ്പെടുവിക്കുന്ന തടങ്കല്‍ ഉത്തവരുകള്‍ നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം ഏറെ വിലപ്പെട്ടതാണ്. താത്കാലികമായിപ്പോലും അത് എടുത്തുമാറ്റപ്പെടരുത്. അത്തരം നടപടികള്‍ക്ക്  നിയമപരമായി സ്ഥാപിക്കപ്പെട്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്- കോടതി പറഞ്ഞു.

മയക്കു മരുന്നു നിയമപ്രകാരം തടങ്കലില്‍ വച്ചതിനെ ചോദ്യം ചെയ്ത് അബ്ദുല്‍ ഹനാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ച മണിപ്പൂര്‍ ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തടങ്കല്‍ ഉത്തരവു പുറപ്പെടുവിക്കുന്നതിന് ആധാരമായ രേഖകള്‍ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി ഉത്തരവ്. ഇത്തരത്തില്‍ രേഖകള്‍ ഇല്ലാതിരുന്നിട്ടും പരാവധി കാലാവധിയായ ഒരു വര്‍ഷം ഹനാനെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന് കോടതി എടുത്തു പറഞ്ഞു. 

തടങ്കല്‍ കാലാവധിയില്‍ ഉയര്‍ത്താത്ത വാദമാണ് ഹനാന്‍ കോടതിയില്‍ ഉന്നയിച്ചതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com