ബെംഗളൂരു: യൂറോപ്പ് ട്രിപ്പ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതിമാര്‍ കണ്ടത് അപരിചിതന്റെ മൃതദേഹം. പൂജാമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അസം സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഐ.ടി ജീവനക്കാരനായ ശ്രീധര്‍ സുമന്ദ് റോയിയുടെ ഇന്ദിരാനഗറിലെ വീട്ടിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് ആംസ്റ്റര്‍ഡാമില്‍ നിന്നും ഇവര്‍ മടങ്ങിയെത്തിയത്. വീട് തുറക്കാന്‍ നോക്കിയിട്ട് നടക്കാതെ വന്നപ്പോള്‍ വാതില്‍ തുറക്കാന്‍ ആളെ കൊണ്ടുവന്നു. അകത്തെത്തിയപ്പോള്‍ വീട്ടില്‍ മോഷണം നടന്നതായി അവര്‍ക്ക് മനസിലായി. അകത്തുനിന്ന് പൂട്ടിയ പൂജാമുറിയുടെ വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ പൊലീസിനെയും വിവരമറിയിച്ചു. അസം സ്വദേശിയായ ദിലീപ് ബഹദൂര്‍ എന്ന ദിലീപ്കുമാറാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഇയാള്‍ വീടിനുള്‌ളില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയത്. മരിക്കുന്നതിന് മുന്‍പ് മണിക്കൂറുകളോളം വീടിനുള്ളില്‍ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. അടുക്കളയില്‍ കയറി ലക്ഷുഭക്ഷണം കഴിക്കുകയും പിന്നീട് കുളിക്കുകയും അതിനുശേഷം അയാള്‍ തന്നെ കൊണ്ടുവന്ന വസ്ത്രം മാറ്റി ധരിക്കുകയും പിന്നീട് കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദിലീപ് കുമാര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അവ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates