പെണ്‍കുട്ടിയെ 'ഐറ്റം' എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക അധിക്ഷേപം; ബിസിനസ്സുകാരന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

പൂവാലന്മാരെ ഉരുക്കു മുഷ്ടിയോടെ തന്നെ നേരിടണം. അങ്ങനെയേ സ്ത്രീസുരക്ഷ ഉറപ്പുവരുത്താനാവൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: പെണ്‍കുട്ടിയെ ഐറ്റം (സാധനം) എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കലാണെന്ന് കോടതി. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വര്‍ഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ്, പോക്‌സോ കോടതിയുടെ നിരീക്ഷണം. 

ബിസിനസുകാരനായ പ്രതി സ്‌കൂളില്‍നിന്നു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ചു വലിക്കുകയും 'എന്തൊരു ഐറ്റം? എവിടെ പോവുന്നു?' എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. കുട്ടിയെ ഇയാള്‍ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം.

ഇത്തരത്തിലുള്ള കേസുകളില്‍ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൂവാലന്മാരെ ഉരുക്കു മുഷ്ടിയോടെ തന്നെ നേരിടണം. അങ്ങനെയേ സ്ത്രീസുരക്ഷ ഉറപ്പുവരുത്താനാവൂ- കോടതി പറഞ്ഞു.

സ്‌കൂളില്‍നിന്ന് ഉച്ചയ്ക്കു മടങ്ങിവരുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന പ്രതി ഉപദ്രവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പിന്നിലൂടെ വന്നു  മുടിയില്‍ പിടിച്ചു വലിച്ചാണ് പ്രതി ഈ വാക്കുകള്‍ പറഞ്ഞത്. താന്‍ തള്ളിമാറ്റിയപ്പോള്‍ പ്രതി അസഭ്യവാക്കുകള്‍ പറഞ്ഞതായും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. 

പെണ്‍കുട്ടി ഉടനെ തന്നെ 100ല്‍ ഡയല്‍ ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതി മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com