മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഉദാര സമീപനം വേണ്ട; ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്താല്‍ ഉടന്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പ്രവണത പ്രകടമാണെന്ന് കോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇതു തെറ്റായ ധാരണയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജെബി പര്‍ദിവാലയും പറഞ്ഞു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്താല്‍ ഉടന്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പ്രവണത പ്രകടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പല ജാമ്യ കേസുകളിലും ഇത്തരം സാഹചര്യമുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന്റെ പേരില്‍ മാത്രം മുന്‍കൂര്‍ ജാമ്യം നല്‍കേണ്ടതില്ലെന്നത് തെറ്റായ നിയമ ബോധമാണ്- കോടതി പറഞ്ഞു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന് പ്രഥമ ദൃഷ്ട്യാ കേസ് ഇല്ലെന്ന് അര്‍ഥമില്ല. അതിനെ ഗൗരവത്തില്‍ കാണേണ്ടതില്ലെന്നും അര്‍ഥമില്ല- കോടതി വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടോ എന്നതാണ് പ്രധാനമായും കോടതികള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ലഭിക്കാവുന്ന പരമാവധി ശിക്ഷയും കണക്കിലെടുക്കണം. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണെന്ന് കോടതി പറഞ്ഞു.

വയനാട്ടില്‍നിന്നുള്ള പോക്‌സോ കേസ് പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. ഈ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com