ഏത് നൂറ്റാണ്ടിലാണ് നാം? മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ; കുട്ടികളെ റോഡിലൂടെ മിനി ട്രക്കിൽ കെട്ടി വലിച്ചു; കൊടും ക്രൂരത (വീഡിയോ)

സംഭവത്തിന് പിന്നാലെ കുട്ടികൾ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടികൾ രണ്ട് പേരും മോഷണം നടത്തിയെന്ന് പച്ചക്കറി ചന്തയിലെ വ്യാപരികളും ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പൽ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച് മിനി ട്രക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ചോയ്ത്രം പച്ചക്കറി ചന്തയിലാണ് ക്രൂരത അരങ്ങേറിയത്. 

സംഭവത്തിന് പിന്നാലെ കുട്ടികൾ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടികൾ രണ്ട് പേരും മോഷണം നടത്തിയെന്ന് പച്ചക്കറി ചന്തയിലെ വ്യാപരികളും ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നിഹിത് ഉപാധ്യായ പറഞ്ഞു. ചന്തയിൽ നിർത്തിയിട്ടിരുന്ന ഉള്ളി കൊണ്ടു വന്ന മിനി ട്രക്കിൽ നിന്ന് പണവും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും മോഷ്ടിക്കാൻ ഇരുവരും ശ്രമിച്ചുവെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. വാഹന ഉടമയാണ് മോഷണം ആരോപിച്ച് രം​ഗത്തെത്തിയത്. പിന്നാലെയാണ് ആൾക്കൂട്ടം കുട്ടികളെ രണ്ട് പേരെയും മർദ്ദിക്കുകയും അതേ മിനി ട്രക്കിൽ ഇരുവരേയും കയറുപയോ​ഗിച്ച് കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. 

പ്രായപൂർത്തിയാകാത്ത ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധന നടത്തി. രണ്ട് സംഭവത്തിലും അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com