മോര്‍ബി ദുരന്തം; ബിജെപി എംപിക്ക് നഷ്ടമായത് കുടുംബത്തിലെ 12 പേരെ

മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഇന്നലെ വൈകീട്ട് 6.30ഓടെ തകര്‍ന്നത്
മോഹന്‍ഭായ് കല്യാണ്‍ജി കുണ്ഡാരിയ/ ഫോട്ടോ: എഎൻഐ
മോഹന്‍ഭായ് കല്യാണ്‍ജി കുണ്ഡാരിയ/ ഫോട്ടോ: എഎൻഐ

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ ബിജെപി എംപിയുടെ 12 കുടുംബാംഗങ്ങളും. രാജ്‌കോട്ടില്‍ നിന്നുള്ള ബിജെപി എംപി മോഹന്‍ഭായ് കല്യാണ്‍ജി കുണ്ഡാരിയയുടെ കുടുംബത്തിലെ 12 പേരാണ് ദുരന്തത്തിന് ഇരയായത്. എംപി തന്നെയാണ് ദുഃഖം പങ്കിട്ടത്. 

'ദുരന്തത്തില്‍ എന്റെ കുടുംബത്തിലെ 12 പേരെ നഷ്ടമായി. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്. എന്റെ സഹോദരിയുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്'- അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഇന്നലെ വൈകീട്ട് 6.30ഓടെ തകര്‍ന്നത്. അപകടത്തില്‍ 132 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 

അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്ന് നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. 

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com