പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'മാംസം തിന്നുന്ന ബാക്ടീരിയ' ശരീരത്തില്‍; ട്രെയിനില്‍ നിന്ന് വീണ 44കാരന് ദാരുണാന്ത്യം

പശ്ചിമ ബംഗാളില്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 44കാരന്‍ മരിച്ചു

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 44കാരന്‍ മരിച്ചു. മാംസം തിന്നുന്ന ബാക്ടീരിയയായ നെക്രോട്ടൈസിങ് ഫാസിയൈറ്റിസ് ബാധിച്ചാണ് യുവാവ് മരിച്ചത്. തൊലിയെയും കോശങ്ങളെയും ബാധിക്കുന്ന അപൂര്‍വ്വ രോഗമാണിത്.കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഗുരുതര അണുബാധയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ മൃണ്‍മോയ് റോയ് ആണ് ആര്‍ ജെ കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ ഇടുപ്പില്‍ ഇരുമ്പുവടി കുത്തിക്കയറുകയായിരുന്നു. ആദ്യം ഒരാഴ്ച നഴ്‌സിങ് ഹോമിലാണ് ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 44കാരനെ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. പരിശോധനയില്‍ നെക്രോട്ടൈസിങ് ഫാസിയൈറ്റിസ് സാന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന സമയത്ത് തന്നെ അണുബാധ വ്യാപിച്ചിരുന്നു. തൊലിയിലൂടെയാണ് ബാക്ടീര കോശങ്ങളില്‍ എത്തിയത്. ആന്റിബയോട്ടിക്‌സ് അടക്കം വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഫലം ലഭിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബാക്ടീര പ്രധാനമായും രക്തയോട്ടത്തെയാണ് തടസ്സപ്പെടുത്തുന്നത്. മദ്യപാനിയായിരുന്നതിനാല്‍ മൃണ്‍മോയ് റോയ്ക്ക് രോഗപ്രതിരോധശേഷി കുറവായിരുന്നു. ഇതും മരണ കാരണമായതായും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com