തിങ്ങിനിറഞ്ഞ് ബസ്; ചവിട്ടുപടിയിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണു; പിൻചക്രം കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാർത്ഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം

ചെന്നൈ: തിങ്ങി നിറഞ്ഞ നിലയില്‍ ഓടുന്ന ബസില്‍ നിന്ന് റോഡിലേക്കു തെറിച്ചു വീണ് വിദ്യാർത്ഥി. തലനാരിഴയ്ക്കാണ് കുട്ടി വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. 

ബസിൽ കയറാൻ കഴിയുന്ന ആളുകളുടെ പരിധിയൊക്കെ വിട്ട നിലയിലാണ്. ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാർത്ഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര. വേഗത്തിൽ പോകുന്ന ബസിൽ നിന്ന് പെട്ടെന്ന് ഒരു വിദ്യാർത്ഥി തെറിച്ച് റോഡിലേക്ക് പതിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ബസിന്റെ പിന്നിലെ ടയറുകളിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.

നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കു വഴിവെച്ചു. കുട്ടികൾക്ക് സുരക്ഷയുള്ള യാത്രാ സംവിധാനം ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ എത്ര വികസനം ഉണ്ടായിട്ടും കാര്യമില്ലെന്ന് പലരും കമന്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com