'ഉലകം ചുറ്റും അണ്ണാന്‍', ഇന്ത്യയില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്ക് 'ഒളിച്ചുകടന്നു'; താണ്ടിയത് 11,265 കിലോമീറ്റര്‍

ഇന്ത്യയില്‍ നിന്നു പുറപ്പെട്ട കപ്പലില്‍ ഒളിച്ചു കടന്നായിരുന്നു അണ്ണാന്റെ ലോകസഞ്ചാരം
PHOTO CREDIT: THE NEW ARC
PHOTO CREDIT: THE NEW ARC

വീടിന് ചുറ്റിലും പറമ്പിലും അണ്ണാന്‍ ഓടി നടക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ അണ്ണാന്‍ പതിനായിര കണക്കിന് കിലോമീറ്റര്‍ താണ്ടി കപ്പലില്‍ യാത്ര ചെയ്തു എന്നുകേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് തോന്നാം. അത്തരത്തില്‍  ഉലകം ചുറ്റാനിറങ്ങിയ അണ്ണാനെക്കുറിച്ചുള്ള വാര്‍ത്തയാണ് സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. 

ഇന്ത്യയില്‍ നിന്നു പുറപ്പെട്ട കപ്പലില്‍ ഒളിച്ചു കടന്നായിരുന്നു അണ്ണാന്റെ ലോകസഞ്ചാരം. 11265 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങനെ അണ്ണാന്‍ സഞ്ചരിച്ചത്. ഇന്ത്യയില്‍ നിന്നും ഏതാനും ആഴ്ചകള്‍ മുന്‍പ് പുറപ്പെട്ട ഡീപ് എക്‌സ്‌പ്ലോറര്‍ എന്ന കപ്പലിലാണ് അണ്ണാറക്കണ്ണന്‍ കയറിപ്പറ്റിയത്. കപ്പല്‍ സൂയസ് കനാല്‍, മാള്‍ട്ട എന്നിവിടങ്ങളെല്ലാം കടന്നാണ് സ്‌കോട്ലന്‍ഡിലെ അബര്‍ദീനിലെത്തിയത്. 

ഏതാണ്ട് മൂന്നാഴ്ച നീണ്ട യാത്രയിലുടനീളം അണ്ണാന്‍ കപ്പലില്‍ തന്നെ കഴിയുകയായിരുന്നു. കപ്പലിലുണ്ടായിരുന്നവര്‍ പലതവണ അണ്ണാനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അണ്ണാനെ തൊടാന്‍ പോലും സാധിച്ചില്ല. അതീവ സാമര്‍ഥ്യത്തോടെ വഴുതിമാറി ഓരോ തവണയും അണ്ണാന്‍ രക്ഷപ്പെട്ടു.

ഒടുവില്‍ കരയ്ക്കടുക്കുന്നതിന് മൂന്നുദിവസം മുന്‍പ് മാത്രമാണ്  ഇവര്‍ക്ക് അണ്ണാനെ കപ്പലില്‍ നിന്നും പിടികൂടാനായത്. കാലാവസ്ഥയിലുണ്ടായ മാറ്റം അണ്ണാനെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായി കപ്പലിലെ യാത്രികര്‍ പറയുന്നു.അണ്ണാന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ഭക്ഷണമായി മുന്തിരി നല്‍കുകയും ചെയ്തിരുന്നു. സുരക്ഷിതനായി കരയിലെത്തിച്ച ശേഷം അതിനെ സ്‌കോട്ലന്‍ഡിലെ നോര്‍ത്ത് ഈസ്റ്റ് വൈല്‍ഡ് ലൈഫ് ആന്‍ഡ് ആനിമല്‍ റെസ്‌ക്യൂ സെന്ററിന് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com