'നിറ ഗ്ലാസും തുളുമ്പില്ല'; 180 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് വന്ദേഭാരത് എക്‌സ്പ്രസ്, പരീക്ഷണ ഓട്ടം- വീഡിയോ 

രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന് അവകാശപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം
വന്ദേഭാരത് എക്‌സ്പ്രസ്
വന്ദേഭാരത് എക്‌സ്പ്രസ്

ചെന്നൈ:  രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന് അവകാശപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

പരമാവധി വേഗത്തില്‍ ഓടുമ്പോഴും ട്രെയിനകത്ത് ഒരു വിധത്തിലുമുള്ള കുലുക്കവും അനുഭവപ്പെടുന്നില്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 180 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോഴും വെള്ളം നിറച്ചുവെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്ന് ഒരു തുള്ളി പോലും തുളുമ്പുന്നില്ല എന്ന് ദക്ഷിണ റെയില്‍വേ കുറിച്ചു. 

കഴിഞ്ഞ മാസം വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ എത്തിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുണമേന്മയോടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍മ്മിക്കുന്നതില്‍ മന്ത്രി അന്ന് സംതൃപ്തി രേഖപ്പെടുത്തി. അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ രാജ്യമൊട്ടാകെ 75 വന്ദേഭാരത് ട്രെയിനുകള്‍ അണിനിരത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com