മരിച്ച മകനെ ജീവിപ്പിക്കാന്‍ പത്തുവയസുകാരനെ ഉപ്പിട്ട് മൂടി മാതാപിതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 04:37 PM  |  

Last Updated: 07th September 2022 04:37 PM  |   A+A-   |  

bellari_died

bellari_died

 

ബെല്ലാരി: ഉപ്പിട്ടുമൂടിയാല്‍ മരിച്ചയാളെ ജീവിപ്പിക്കാമെന്ന സാമൂഹികമാധ്യമത്തിലെ കുറിപ്പ് വിശ്വസിച്ച് മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി കര്‍ണാടകയിലെ മാതാപിതാക്കള്‍. മുങ്ങിമരിച്ച പത്തുവയസ്സുകാരന്‍ എച്ച് സുരേഷിന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകന്‍ തിരികെ വരുമെന്നു വിശ്വസിച്ച് 5 മണിക്കൂര്‍ മാതാപിതാക്കള്‍ കാത്തിരുന്നു.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ സിര്‍വാര്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ 5നാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ സുരേഷ് മുങ്ങിത്താഴുകയായിരുന്നു. കുടുംബവും ഗ്രാമത്തിലെ മറ്റുള്ളവരും സോഷ്യല്‍മീഡിയ കുറിപ്പ് വിശ്വസിച്ച് 5 ചാക്ക് ഉപ്പ് കൊണ്ടാണ് കുട്ടിയുടെ ശരീരം മൂടിയത്. കുറിപ്പില്‍ പറഞ്ഞതിന് അനുസരിച്ച് ആറുമണിക്കൂറോളം അവര്‍ കുട്ടി പുനരുജ്ജീവിക്കും എന്ന് കരുതി കാത്തിരിക്കുകയും ചെയ്തു.

'സോഷ്യല്‍ മീഡിയയിലെ കുറിപ്പ് പ്രകാരം മരിച്ച കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഉപ്പ് മൂടിയാല്‍ മതിയെന്നാണ് കുടുംബം കരുതിയത്. 10 കിലോയോളം ഉപ്പ് മൂടി ആറു മണിക്കൂറോളം കാത്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല'- കുട്ടിയുടെ ബന്ധു തിപ്പെസ്വാമി റെഡ്ഡി പറഞ്ഞു.

ചില ഗ്രാമീണര്‍ വിവരം പൊലീസിനെയും ഡോക്ടര്‍മാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ സ്ഥത്തെത്തി കുട്ടി മരിച്ചുവെന്ന് അറിയിച്ചു. പിന്നീട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുട്ടിക്ക് ലിഫ്റ്റിനുള്ളില്‍ വെച്ച് നായയുടെ കടിയേറ്റു; ഉടമയായ സ്ത്രീക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍, കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ