മൂന്ന് കുട്ടികളെ ഡിക്കിയില്‍ ഇരുത്തി അപകടകരമായ രീതിയില്‍ കാര്‍ യാത്ര; നടപടിയുമായി പൊലീസ് - വീഡിയോ

ഹൈദരാബാദില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
കുട്ടികളുമായി അപകടകരമായ രീതിയിലുള്ള കാര്‍ യാത്രയുടെ ദൃശ്യം
കുട്ടികളുമായി അപകടകരമായ രീതിയിലുള്ള കാര്‍ യാത്രയുടെ ദൃശ്യം

ഹൈദരാബാദ്: റോഡ് അപകടങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കി വരികയാണ്. ഇപ്പോള്‍ നിയമം കാറ്റില്‍പ്പറത്തി കുട്ടികളുമായി അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാറില്‍ ലഗേജ് വെയ്ക്കുന്നതിനുള്ള സ്ഥലമായ ഡിക്കിയില്‍ കുട്ടികളെ ഇരുത്തി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

സോന്‍ചോ സാറ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഡിക്കിയുടെ ഡോര്‍ തുറന്നുവെച്ചാണ് യാത്ര. ഡിക്കിയില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നത് കാണാം. മാതാപിതാക്കള്‍ എത്രമാത്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത്?. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പ് സഹിതമാണ് വീഡിയോ പങ്കുവെച്ചത്.

കാറിന്റെ പിന്നില്‍ മൂന്ന് യാത്രക്കാരും മുന്‍വശത്ത് രണ്ട് പേരും ഇരിക്കുന്നുണ്ട്. ബൂട്ടില്‍ ഇരുത്തി ഡ്രൈവര്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയത് ഗുരുതരമായ കുറ്റമാണ് എന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതായും വാഹനഉടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് ട്വീറ്റിന് മറുപടി നല്‍കി.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com