ഇന്ത്യൻ വനത്തിലേക്ക് വീണ്ടും ചീറ്റപ്പുലികൾ വരുന്നു; എത്തുക 'കടുവത്തല'യുള്ള പ്രത്യേക വിമാനത്തിൽ; പ്രധാനമന്ത്രി സ്വീകരിക്കും

ഈ മാസം 17ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലാണ് ചീറ്റകളെ എത്തിക്കുന്നത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: ഇന്ത്യൻ വനങ്ങളിലേക്ക് ചീറ്റപ്പുലികളെ തിരികെ എത്തിക്കുന്നത് പ്രത്യേക വിമാനത്തിൽ. ബി747 ജംബോ ജെറ്റിലാണ് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുക. നമീബിയൻ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ വിമാനം ഇറങ്ങിക്കഴിഞ്ഞു. 

ഈ മാസം 17ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലാണ് ചീറ്റകളെ എത്തിക്കുന്നത്. ബി747 ജംബോ ജെറ്റിൽ എത്തിക്കുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.  

എട്ട് ചീറ്റപ്പുലികളെയാണ് ഇത്തരത്തിൽ കൊണ്ടു വരുന്നത്. ചീറ്റകളെ കൊണ്ടുവരുന്ന പ്രത്യേക വിമാനത്തിന് കടുവയുടെ മുഖത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്. വിമാനത്തിൽ പ്രത്യേകം നിർമിച്ച കൂടുകളിലാണ് ഇവയെ അടയ്‌ക്കുന്നത്. ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റകളെ കൈമാറ്റം ചെയ്യുന്നതിനാലാണ് വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 

ഇന്ത്യയിൽ ചീറ്റപ്പുലികളെ അവതരിപ്പിക്കുകയെന്നത് ഒരു പതിറ്റാണ്ടോളം നീണ്ട പദ്ധതിയായിരുന്നു. നിരവധി തവണ മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. 

2009ലാണ് ആദ്യമായി ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. 1947ൽ മഹാരാജ രാമാനുജ് പ്രതാപ് സിങ് ദേവാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപ്പുലിയെയും വെടിവെച്ചത്. ഇതിനെ തുടർന്ന് 1952ൽ ഇന്ത്യയിൽ ഏഷ്യൻ ചീറ്റ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com