ട്രെയിനിന്റെ ജനലിലൂടെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; 'കൈയോടെ' പിടികൂടി യാത്രക്കാര്‍, തൂങ്ങിനിന്നു മോഷ്ടാവിന്റെ യാത്ര - വിഡിയോ

യാത്രക്കാരുടെ കൈയില്‍ അകപ്പെട്ടതോടെ പത്തു കിലോമീറ്ററോളമാണ് മോഷ്ടാവിന് ജനലിനു പുറത്തു തൂങ്ങിനിന്നു യാത്ര ചെയ്യേണ്ടി വന്നത്
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

പറ്റ്‌ന: തീവണ്ടിയുടെ ജനലിനിടയിലൂടെ കൈയിട്ട് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ 'കൈയോടെ' പിടികൂടി യാത്രക്കാര്‍. യാത്രക്കാരുടെ കൈയില്‍ അകപ്പെട്ടതോടെ പത്തു കിലോമീറ്ററോളമാണ് മോഷ്ടാവിന് ജനലിനു പുറത്തു തൂങ്ങിനിന്നു യാത്ര ചെയ്യേണ്ടി വന്നത്. 

ബിഹാറിലെ ബഗുസരായിയില്‍നിന്നു ഖഗാരിയയേക്കുള്ള ട്രെയിനിലാണ് സംഭവം. സാഹേബ്പുരില്‍ വച്ച് മോഷ്ടാവ് യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തി. പ്ലാറ്റ്‌ഫോമില്‍നിന്ന് ജനലിന് ഉള്ളിലൂടെ കയ്യിട്ടായിരുന്നു മോഷണ ശ്രമം. എന്നാല്‍ യാത്രക്കാരന്‍ മോഷ്ടാവിന്റെ കൈയില്‍ പിടികൂടി. ഇതിനകം ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തു. 

ട്രെയിന്‍ നീങ്ങിയതോടെ കൈ വിടാന്‍ മോഷ്ടാവ് അപേക്ഷിക്കുന്നത് വിഡിയോയില്‍ കാണാം. രണ്ടാമത്തെ കൈ കൂടി അകത്തേക്ക് ഇട്ടതോടെ അതും യാത്രക്കാരുടെ കൈയിലായി. അങ്ങനെ തൂങ്ങിക്കിടന്ന് പത്തു കിലോമീറ്ററാണ് മോഷ്ടാവിനു യാത്ര ചെയ്യേണ്ടിവന്നത്. അവസാന സ്‌റ്റേഷന്‍ ആയ ഖഗാരിയയില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ പിടിവിട്ടത്. ഇതോടെ കള്ളന്‍ ഓടിമറയുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com