16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ ബുൾഡോസർ എത്തി; പ്രതികളുടെ വീട് ഇടിച്ചു നിരത്തി (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2022 06:05 PM  |  

Last Updated: 19th September 2022 06:05 PM  |   A+A-   |  

mp

വിഡിയോ സ്ക്രീൻഷോട്ട്

 

ഭോപ്പാൽ: 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. മധ്യപ്രദേശ് സർക്കാരാണ് വീടുകൾ ഇടിച്ചു നിരത്തിയത്. പെൺകുട്ടിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നായരുന്നു പരാതി. രേവയിലാണ് സംഭവം. 

പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ പ്രതികളുടെ വീടുകളാണ് പൊളിച്ചത്. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും നടപടി തുടങ്ങി.

ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറ് പേർ ചേർന്ന് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ആറ് പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. അ‍ഞ്ച് പേർ പിടിയിലായെന്നും ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുത്തിയൊലിച്ച് ഒഴുകുന്ന പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചു; യുവാവ് ഒലിച്ചുപോയി- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ