ക്ഷേത്രത്തിൽ കയറി വിഗ്രഹം തൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ; ​ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയാറാക്കി വച്ച വിഗ്രഹത്തിൽ ദളിത് ബാലൻ സ്പർശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബം​ഗളൂരു: ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. കൊപ്പലിലെ മാലൂർ താലൂക്കിലുള്ള ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയാറാക്കി വച്ച വിഗ്രഹത്തിൽ ദളിത് ബാലൻ സ്പർശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുൻപ് ക്ഷേത്രത്തിൽ നടന്ന ആഘോഷത്തിനിടെ കുട്ടി വിഗ്രഹത്തിൽ തൊട്ടു തലയിൽ ചുമക്കാൻ ശ്രമിച്ചിരുന്നു. ഇതുകണ്ട ഗ്രാമവാസികൾ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയുമായിരുന്നു. 

പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിൽ പ്രവേശിക്കരുതെന്നു കുട്ടിയുടെ മാതാപിതാക്കളോടു ഗ്രാമത്തലവൻമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് പല ഭാ​ഗത്ത് നിന്നു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com