തിരക്കിട്ട ചര്‍ച്ചകള്‍, രാഹുല്‍ ഡല്‍ഹിക്ക്; കെസി വേണുഗോപാലിനെ സോണിയ വിളിപ്പിച്ചു

സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹിയിലെത്തി
ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തില്‍നിന്ന്/ട്വിറ്റര്‍
ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തില്‍നിന്ന്/ട്വിറ്റര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചര്‍ച്ചകള്‍ മുറുകി. യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹിയിലെത്തി. 

ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് രാഹുല്‍ എത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. എന്നാല്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ എത്തുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്നു ചാലക്കുടിയില്‍നിന്നു ഭാരത് ജോഡോ യാത്ര തുടരും.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ, സോണിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ ശശി തരൂര്‍ സോണിയയെ കണ്ട് മത്സരിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. 

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com