ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

നേടിയത് 43 വോട്ടുകൾ; ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി

സിപിഎം സ്ഥാനാർത്ഥി മുൻ ധന വകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. അദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു

അ​ഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി. ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാർ ദേബ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള നിയമസഭയിൽ  ബിപ്ലവ് കുമാറിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. 

43 വോട്ടുകളാണ് അദ്ദേഹം നേടിയത്. സിപിഎം സ്ഥാനാർത്ഥി മുൻ ധന വകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. അദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു. 

60 അം​ഗ നിയമസഭയിൽ ബിജെപിക്ക് 36 സീറ്റുകളാണുള്ളത്. ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഏഴ് അം​ഗങ്ങളാണുള്ളത്. സിപിഎമ്മിന് സഭ‌യിൽ 15 അം​ഗങ്ങളുണ്ട്. കോൺ​ഗ്രസിന് ഒരം​ഗം മാത്രമേ ഉള്ളു. കോൺ​ഗ്രസ് അം​​ഗം വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com