18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th September 2022 03:27 PM  |  

Last Updated: 27th September 2022 03:27 PM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന  ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.  പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 

പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ധ ജീവപര്യന്തമെന്നാല്‍ പത്തു വര്‍ഷം തടവ്; വ്യക്തത വരുത്തി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ