രാജസ്ഥാന്‍ പ്രതിസന്ധി: ഗെഹ്‌ലോട്ടിന് ക്ലീന്‍ചിറ്റ് നല്‍കി എഐസിസി നിരീക്ഷകര്‍; മൂന്നു എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2022 09:15 PM |
Last Updated: 27th September 2022 09:15 PM | A+A A- |

അശോക് ഗെലോട്ട് /ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ കോണ്‍ഗ്രസ് നിരീക്ഷക സംഘം സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ക്ലിന്‍ചിറ്റ് നല്‍കിയാണ് റിപ്പാര്‍ട്ട് കൈമാറിയിരിക്കുന്നത്. എന്നാല്‍, ഗെഹ് ലോട്ട് പക്ഷത്തിലെ മൂന്നു എംഎല്‍എമാര്‍ക്ക് എതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അജയ്മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും അംഗങ്ങളായ നിരീക്ഷക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേര്‍ത്ത രാജസ്ഥാന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി ,ആര്‍ടിഡിസി ചെയര്‍മാന്‍ ധര്‍മേന്ദ്ര പഥക്, ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന തീരുമാനമായതോടെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി ഉയര്‍ന്നത്. ഗെഹ്‌ലോട്ട് അധ്യക്ഷനായാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ ഗെഹ്ലോട്ട് പക്ഷം രംഗത്തെത്തി.രണ്ട് വര്‍ഷം മുമ്പ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മന്ത്രി സഭയെ അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണെന്നും അന്ന് സര്‍ക്കാരിനെ സംരക്ഷിച്ച എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം. നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ 92 എംഎല്‍എമാര്‍ രാജിഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്ന് അജയ്മാക്കനും ഖാര്‍ഗെയും എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ യഥാര്‍ഥ ശിവസേന ഏത്? തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി; ഉദ്ധവിന് കനത്ത തിരിച്ചടി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ