സിദ്ദു ജയിൽ മോചിതനായി; വാ​ദ്യ മേളങ്ങളോടെ സ്വീകരിച്ച് അണികൾ (വീഡിയോ)

പത്തുമാസത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പട്യാല:പത്തുമാസത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി. പ​ട്യാ​ല ജ​യി​ലി​ൽ​ നി​ന്നാണ് സി​ദ്ദു പുറത്തിറങ്ങിയത്. 1988ൽ ​പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച കേ​സി​ലാണ് 59കാ​ര​നാ​യ സി​ദ്ദു ത​ട​വ് അ​നു​ഭ​വി​ച്ചത്.

സു​പ്രീം​കോ​ട​തി ഒ​രു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്നാണ് 2022 മേ​യ് 20ന് ​സി​ദ്ദു പ​ട്യാ​ല​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങിയത്. പ​ഞ്ചാ​ബ് ജ​യി​ൽ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ന​ല്ല സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം അ​ഞ്ചു ദി​വ​സ​ത്തെ ശി​ക്ഷാ ഇ​ള​വ് ല​ഭി​ക്കും. ഈ ​ഇ​ന​ത്തി​ൽ മാ​ർ​ച്ച് 31ഓ​ടെ 45 ദി​വ​സ​ത്തെ ഇളവാണ് സി​ദ്ദു​വി​ന് ല​ഭി​ച്ചത്.

ജയിൽ മോചിതനായ സിദ്ദുവിനെ സ്വീകരിക്കാൻ വാ​ദ്യമേളങ്ങളോടെയാണ് അണികൾ എത്തിയത്. ഡോലക്കുമായി എത്തിയ പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിൽ ആഘോഷ പ്രകടനം നടത്തി.

രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണമാണ് ജയിൽ മോചിതനായ ശേഷം ആദ്യം സിദ്ദു നടത്തിയത്. ' ഏകാധിപതിമാർ വന്നപ്പോഴെല്ലാം അതിനെതിരെ വിപ്ലവവും നടന്നിട്ടുണ്ട്. ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്. സർക്കാരിനെ വിമർശിക്കുന്നത് അദ്ദേഹം ഇനിയും തുടരും.'-സിദ്ദു പറഞ്ഞു. 

പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. പഞ്ചാബിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരാകും ദുർബലമാവുക. താൻ മാധ്യമങ്ങളെ കാണാതിരിക്കാൻ വൈകിയാണ് തന്നെ മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com