സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന 500 രൂപ നോട്ട് കൊണ്ട് അലങ്കരിച്ച രീതിയിലുള്ള ഡെസേര്‍ട്ടിന്റെ ചിത്രം
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന 500 രൂപ നോട്ട് കൊണ്ട് അലങ്കരിച്ച രീതിയിലുള്ള ഡെസേര്‍ട്ടിന്റെ ചിത്രം

അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂവിന് പകരം 'അഞ്ഞൂറിന്റെ നോട്ട്'; വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍ 

പ്രമുഖ വ്യവസായി മുകേഷ് അംബാനി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

പ്രമുഖ വ്യവസായി മുകേഷ് അംബാനി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാര്‍ട്ടിയില്‍ 500 രൂപ നോട്ടുകള്‍ കൊണ്ട് ഡെസേര്‍ട്ടുകള്‍ അലങ്കരിച്ചിരിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറിന് പകരം വിതരണം ചെയ്തത് 500 രൂപ നോട്ടുകള്‍ ആണ് എന്ന ആമുഖത്തോടെ രത്‌നിഷ് എന്നയാളാണ് ഫോട്ടോ പങ്കുവെച്ചത്.

സത്യത്തില്‍ ഈ ഫോട്ടോ തമാശയാണെന്നാണ് ഫെയ്‌സ്ബുക്ക് കമന്റുകള്‍. ഡല്‍ഹിയിലുള്ളവര്‍ക്ക് ഈ വിഭവം എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഇന്ത്യന്‍ ആക്‌സന്റ് എന്ന പേരിലുള്ള ഡല്‍ഹി റെസ്റ്റോറന്റില്‍ വിതരണം ചെയ്യുന്ന ജനപ്രിയ വിഭവമാണിത്.ദൗലത്ത് കി ചാത്ത് എന്ന പേരിലുള്ളതാണ് ഈ വിഭവമെന്നും സമ്പന്നതയെ പൊലിപ്പിച്ച് കാണിക്കാനാണ് ഈ വിഭവം സെര്‍വ് ചെയ്യുന്നത് എന്നുമാണ് കമന്റുകള്‍. ഉത്തരേന്ത്യന്‍ ഭക്ഷണമാണ് ദൗലത്ത് കി ചാത്ത്. മഞ്ഞുകാലത്താണ് ഇത് സാധാരണയായി തയ്യാറാക്കുന്നത്. കൊഴുപ്പ് കൂടിയ പാല് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

അംബാനിയുടെ പാര്‍ട്ടിയില്‍ ഈ ഡെസേര്‍ട്ട് വിതരണം ചെയ്തതാകാം എന്നും അല്ലാതെ അംബാനി അതിഥികള്‍ക്ക് ഇത്തരത്തില്‍ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തിട്ടില്ലെന്നുമാണ് പ്രതികരണങ്ങള്‍. ഫോട്ടോയില്‍ കാണുന്നത് 500 രൂപയുടെ അസല്‍ നോട്ടുകള്‍ അല്ല. വ്യാജ നോട്ടുകള്‍ കൊണ്ട് ഡെസേര്‍ട്ട് വ്യത്യസ്ത രീതിയില്‍ അലങ്കരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആക്‌സന്റ്. സമ്പന്നതയെ പൊലിപ്പിക്കാനാണ് ഇത്തരത്തില്‍ വിഭവം ഒരുക്കിയിരിക്കുന്നത്. ഡെസേര്‍ട്ടിനെ കുറിച്ചാണ് ട്വിറ്റര്‍ ഹാന്‍ഡില്‍ പറഞ്ഞിരിക്കുന്നതെന്നും അല്ലാതെ അതിഥികള്‍ക്ക് അംബാനി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും കമന്റുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com